മുനീര്‍ നിബാസ്
“രക്തസാക്ഷികള്‍….
അവരെ നിങ്ങള്‍ മരിച്ചവരെന്ന് വിശേഷിപ്പിക്കരുത്. അവര്‍ എന്റെയടുത്ത് ജീവിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെടുന്നുമുണ്ട്”
-ഖുര്‍ആന്‍ ശരീഫ്.
ശഹാദത്തിന്റെ പുണ്യജന്മത്തിന് ഭാഗ്യം ലഭിച്ച ഗര്‍ഭപാത്രത്തിന്റെ ഉടമ മാവിലാട്ട് അയിശുമ്മ…..
വേര്‍പാടിന്റെ…
വേദനയുടെ…
നെഞ്ചുപിളര്‍ക്കുന്ന ഓര്‍മകളുമായി പതിറ്റാണ്ടുകള്‍ നമുക്കിടയില്‍ ജീവിച്ച കണ്ണുനീര്‍ത്തുള്ളി…!
ചാലില്‍ ഹസ്സന്‍ സാഹിബെന്ന പാനൂരിന്റെ ആധികാരികതയുടെ ഭാഗമാകാന്‍ കഴിഞ്ഞ കൗമാരവും ജീവിതവും….
നന്മയും നര്‍മവും ചേര്‍ന്ന ജീവിതത്തിന്റെ നല്ലനാളുകള്‍……!
ആ കൈകള്‍ കൊണ്ട് വെച്ച് വിളമ്പിയ ഭക്ഷണത്തിന്റെ രുചിയറിയാത്തവര്‍ സമ്പന്നരും സാധാരണക്കാരും
അന്ന് പാനൂരില്‍ നന്നെ ചുരുക്കം…!
മാവിലാട്ടിന്റെ ചങ്കിലെ ചോരകൊണ്ട് പാനപാത്രം നിറച്ച ആളുകള്‍ ഉള്‍പ്പടെ….
വിമോചന പോരാട്ടവീഥിയില്‍… ഇരുപത്തഞ്ചിന്റെ തിളക്കത്തില്‍….
തന്റെ കണ്മണി വീണുപോയപ്പോള്‍….
തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ഒരു തെരുവുഗുണ്ടയുടെ കൊലക്കത്തിക്ക് മുന്നില്‍ തകര്‍ന്നുപോകുമ്പോള്‍…!കരയുകയായിരുന്നില്ല…!
ആ ഉമ്മ ഉയരുകയായിരുന്നു…
ആയിരം മാവിലാട്ടുമാരുടെ മാതാവായി….
നാടിന്റെ മുഴുവന്‍
യൗവനങ്ങളുടെ മാതൃത്വമായി…
നാടുവാഴിയുടെ പേടിസ്വപ്നമായി…
ആജ്ഞാശക്തിയുടെ പ്രതീകമായി…
ഹരിതരാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി…!
പ്രിയപ്പെട്ട ഉമ്മാ……!
ഇല്ല ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല…
പാനൂരിന്റെ മണ്ണിനും മനസ്സിനും കഴിയില്ല….
ആ മാതൃഹൃദയത്തിന്റെ വേദനകള്‍…!
ഉമ്മാ…!
അല്ലാഹുവിന്റെ സ്വര്‍ഗ്ഗീയ സൗഭാഗ്യങ്ങളുടെ അക്ഷയഖനിയിലല്ലാതെ അതിനുള്ള പ്രതിഫലങ്ങള്‍ മതിയാകില്ല…!
ധീരശഹാദത്തിനോടൊപ്പം
ഉമ്മയെയും നമ്മെയും സര്‍വശക്തന്‍
അവന്റെ ജന്നാത്ത് നല്‍കി അനുഗ്രഹിക്കട്ടെ…
ആമീന്‍……!