മയ്യത്ത് നിസ്ക്കാരം

T. A. മജീദ് പാനൂർ

മദ്രസയിൽ നിന്ന് പഠിച്ച മയ്യത്ത് നിസ്ക്കാര രീതി മറന്ന് പോയിരുന്നു.
രാത്രി സമയമെടുത്ത് ആ പാഠം മനപ്പാഠമാക്കി.
പിറ്റേന്ന്‌ നടക്കുന്ന, പാനൂർ അന്നേവരെ കണ്ടിട്ടില്ലാത്ത വിധം വൻ ജനാവലി പങ്കെടുക്കുന്ന മാവിലാട്ട് മഹമൂദിന്റെ മയ്യത്ത് നിസ്ക്കാരത്തിന്.

ഒരു പക്ഷെ എന്നെ പോലെ പല സഹപ്രവർത്തകരുടെയും ആദ്യത്തെ അർത്ഥമറിഞ്ഞു കൊണ്ടുള്ള മയ്യത്ത് നിസ്ക്കാരം അത് തന്നെയായിരിക്കും.

മാവിലാട്ട് നിന്ന് പാനൂർ പള്ളി വരെ അനുഗമിച്ച ജനസഹസ്രങ്ങൾ ഉരുവിട്ട മഹത് വാക്യം ‘ലാ ഇലാഹ ഇല്ലള്ളാ’. അതൊരു ഇടി മുഴക്കമായിരുന്നു !!
ആ ഇടിമുഴക്കമാണ് പിന്നീട് പാനൂരിന്റെ / പെരിങ്ങളത്തിന്റെ പുതുചരിത്രം രചിച്ചതും.